All About Cinema ♥️✨

സിനിമ ✍️🎥🎬 

ഫ്രണ്ട്സുമായി കൂടുമ്പോൾ ഏറ്റവും അധികം സംസാരിക്കുന്ന, യാത്രകളിൽ പോലും ചിന്തിക്കുന്ന, രണ്ട് മണിക്കൂർ കണ്ടിട്ട് 2 ദിവസം വരെ ഇരുന്ന് ആലോചിക്കുന്ന, ദിവസവും മണിക്കൂറുകൾ ചിലവഴിച്ചു കാണുന്ന, ചിലപ്പോള്‍ കാണാൻ ആയി ദിവസങ്ങളോളം കാത്തിരുന്നിട്ടും കാണാൻ പറ്റാതെ പോകുമ്പോൾ വിഷമവും നിരാശയും സമ്മാനിക്കുന്ന, എന്നാൽ ഒന്ന് കണ്ടാലോ ലോകം തന്നെ കീഴടക്കിയ സന്തോഷം നൽകുന്ന, ഞാൻ ഭ്രാന്തമായി സ്നേഹിക്കുന്ന ഒന്നാണ് എനിക്ക് സിനിമ ❤️


സിനിമയോടുള്ള ഇഷ്ടം തുടങ്ങാൻ കാരണം അമ്മ ആണ്‌. അമ്മയും അമ്മയുടെ കൂട്ടുകാരികളും ചേര്‍ന്ന് ആഘോഷിച്ചു കണ്ട ആ പഴയ കാല സിനിമകളുടെയും തിയേറ്റർ അനുഭവങ്ങളുടെയും കഥ ചെറുപ്പം മുതൽ കേട്ട് വളര്‍ന്നു കൊണ്ടാവാം വലുതായപ്പോൾ സിനിമ എന്ന പ്രതിഭാസത്തെ ഇത്രയേറെ ഭ്രമം തോന്നിയത്‌. ആദ്യമായി അമ്മയുടെ കൂടെ സിനിമ കാണാന്‍ ആരംഭിച്ച യാത്ര ഇന്നും തുടരുന്നു...! 

പത്രം വരുത്താൻ തുടങ്ങിയ കാലം തൊട്ട് അച്ഛൻ അത് വായിക്കാൻ എടുക്കും മുമ്പേ സിനിമ കോളം നോക്കി അന്നത്തെ ടീവിയിൽ സംപ്രേഷണം ചെയ്യുന്ന സിനിമകളുടെ വിവരം അറിഞ്ഞ് വെക്കുമായിരുന്നു. വിഷുവിനും ഓണത്തിനും ക്രിസ്മസിനും പുതിയ സിനിമകൾ തീയേറ്ററുകളിലും ടീവിയിലും കാണാനുള്ള ആവേശം മറ്റൊന്നിനും ഇല്ലായിരുന്നു. അന്നും ഇന്നും എന്നും പ്രണയം ഒന്നിനോട് മാത്രം - സിനിമ 💖

ഓരോ വെള്ളിയാഴ്ചയും സിനിമാപ്രേമികൾക്ക് പ്രത്യേകതയുള്ളതാണ്. ചിലർക്ക് അത് തന്റെ കഴിവിൽ നിന്നും വേറിട്ട് എന്തെങ്കിലും കൊണ്ട് വരുന്ന, സ്വപ്നസാക്ഷാത്കാരത്തിന്റെയും പ്രതീക്ഷകളുടെയും ദിനമാകുമ്പോൾ മറ്റു ചിലർക്ക് അത് തിയേറ്ററിൽ മതി മറന്ന് ആഘോഷിക്കാനുള്ള ദിവസമാണ്. സിനിമാപ്രേമികൾക്ക് സിനിമ എന്നത് ഒരു വാക്കല്ല, ഒരു വികാരമാണ്. ഓരോ വ്യക്തിയിലും സിനിമ ഉണ്ടാകുന്ന ഓളവും സ്വാധിനവും വേറെയാണ്. ചില സിനിമകൾ കാണുമ്പോൾ നമ്മൾ മറ്റൊരു ലോകത്തെത്തിയ പോലെ അനുഭവപ്പെടുക വരെ ചെയ്യും. ഇനിയും നല്ല സിനിമകൾ ജനിക്കട്ടെ അതൊക്കെ എന്നെ പോലെ എല്ലാവരും മതി മറന്ന് ആസ്വദിക്കട്ടെ. 🙌🏻

National Cinema Day 🎦✨

Popular posts from this blog

How to start a career in Digital Marketing

Best Digital Marketing Academy in Kerala -